Monday, May 20, 2024
-Advertisements-
KERALA NEWSപ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പോലീസ് കേസെടുത്തതിന് പിന്നാലെ മുങ്ങി ;...

പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പോലീസ് കേസെടുത്തതിന് പിന്നാലെ മുങ്ങി ; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ഇരിങ്ങാലക്കുടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിൻ (20) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി മൊബൈൽ ഫോണിലൂടെ സഹൃദം സ്ഥാപിച്ച പ്രതി പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡനത്തിന് പിന്നാലെ ഗർഭിണിയായ പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പാലക്കാട്ട് കൊല്ലങ്കോട് ഭാഗത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം,തൃശൂർ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്ന പ്രതി ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായും പ്രണയത്തിലായി. കൊല്ലങ്കോട് പോലീസിന്റെ സഹായത്തോടെ ഇരിങ്ങാലക്കുട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary : Youth arrested for raping 17 year old girl

-Advertisements-