Monday, May 20, 2024
-Advertisements-
KERALA NEWSAlappuzha Newsവിദേശത്ത് നിന്നും വന്ന സുഹൃത്തിനെ കാണാൻ പോയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദേശത്ത് നിന്നും വന്ന സുഹൃത്തിനെ കാണാൻ പോയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ആലപ്പുഴ : ചെന്നിത്തലയിൽ വിദേശത്ത് നിന്നും വന്ന സുഹൃത്തിനെ കാണാൻ പോയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ബിബിൻ (26) ആണ് മരിച്ചത്. പറയങ്കേരി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ച ബൈക്ക് ആറ്റിൽ വീണ നിലയിയിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി വിദേശത്ത് നിന്ന് വന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു ബിബിൻ. സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. റോഡിന് വശത്ത് ഇറക്കിയിട്ടിരിക്കുന്ന വൈദ്യുത പോസ്റ്റുകൾക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മാന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : youth found dead on the road side in alappuzha

-Advertisements-