Friday, May 17, 2024
-Advertisements-
KERALA NEWSദിവസങ്ങൾക്ക് മുമ്പ് റബർതോട്ടത്തിലെത്തിച്ച് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു ; പത്തനംതിട്ട റാന്നിയിൽ യുവതിയെ സുഹൃത്ത് വീട്ടിൽ...

ദിവസങ്ങൾക്ക് മുമ്പ് റബർതോട്ടത്തിലെത്തിച്ച് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു ; പത്തനംതിട്ട റാന്നിയിൽ യുവതിയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

chanakya news
-Advertisements-

പത്തനംതിട്ട : റാന്നിയിൽ യുവതിയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടിക്കൊന്നു. കീക്കോഴൂർ പുള്ളിക്കാട്ടിൽപ്പടി സ്വദേശിനി രാജിതമോൾ (27) ആണ് മരിച്ചത്. രാജിതമോളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ അതുൽ സത്യൻ (33) ആണ് ആക്രമണം നടത്തിയത്. തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനും,അമ്മയ്ക്കും,സഹോദരിക്കും വെട്ടേറ്റു.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ അതുൽ സത്യൻ ടിവി കാണുകയായിരുന്ന രാജിതമോളെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിതമോളെ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരാഴ്ച മുൻപ് രാജിതമോളെ പത്തനാപുരത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. രജിതമോളും അതുൽ സത്യനും സുഹൃത്തുക്കളായിരുന്നതായാണ് വിവരം. കൊലപാതത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : youth kills 27 old lady in pathanamthitta ranni

-Advertisements-