Sunday, May 5, 2024
-Advertisements-
KERALA NEWSഅയാൾക്ക് വേണ്ടിയല്ല, ദുബായിലുള്ള മലയാളികൾക്ക് വേണ്ടിയാണ് ഇന്ത്യക്കാർക്ക് വേണ്ടിയാണ്: സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളി ദുബായിലെ...

അയാൾക്ക് വേണ്ടിയല്ല, ദുബായിലുള്ള മലയാളികൾക്ക് വേണ്ടിയാണ് ഇന്ത്യക്കാർക്ക് വേണ്ടിയാണ്: സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളി ദുബായിലെ മലയാളി പ്രവാസികൾക്ക് ചെയ്തു കൊടുത്ത നന്മ

chanakya news
-Advertisements-

കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ ഭീതി പരത്തുമ്പോൾ ദുബായ് മലയാളികൾക്ക് ആശ്വാസവും സഹായവുമായി നസീർ വാടാനപ്പള്ളി. അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളെ കുറിച്ച് ആരിഫ് ഒരാവലിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദുബായിലെ നൈഫലെ കൊറോണ വൈറസ് സ്ഥിതീകരിച്ചപ്പോൾ ആശങ്കയിലായ മലയാളികൾക്ക് നസീർ വാടാനപ്പള്ളി സഹായങ്ങളും നിർദേശങ്ങളും നൽകി. നസീറിന്റെ നന്മ പ്രവർത്തിയെ കുറിച്ച് ആരിഫ് ഒറവലിന്റെ കുറിപ്പ് വായിക്കാം…

ഇയാൾ എന്തൊരു മനുഷ്യനാണ്…..

നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞിട്ട് മൂപ്പർ പുറത്ത് ഇറങ്ങി നടപ്പാണ്…അയാൾക്ക് വേണ്ടിയല്ല ..നമുക്ക് വേണ്ടി ദുബൈയിലുള്ള മലയാളികൾക്ക് വേണ്ടി…ഇന്ത്യാക്കാർക്ക് വേണ്ടി….

പറഞ്ഞു വരുന്നത് നസീർക്കയെ Naseer Valiyakath( നസീർ വാടാനപ്പള്ളി) കുറിച്ചാണ്…കൊറോണ (Covid 19 ) യു എ യിൽ സ്ഥിതീകരിച്ച മുതൽ അതു മൂലം വിഷമം അനുഭവിക്കുന്ന മലയാളികൾക്കിടയിൽ ഒരു കാരുണ്യ ഹസ്തമായി നസീർക്കയുണ്ട്…ദുബൈയിൽ നൈഫിൽ താമസിക്കുന്ന മലയാളികൾക്കിടയിൽ കൊറോണ സ്ഥിരീകരിച്ചതറിഞ്ഞു ആ ഭാഗത്ത്‌ താമസിക്കുന്ന മലയാളികൾ ആശങ്കയിലായപ്പോൾ ,രോഗ ലക്ഷണം ഉണ്ടെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ..രാത്രിയും പകലും അവർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും ആയി നസീർക്ക മുന്നിൽ ഉണ്ട് ..മാറ്റ് സംഘടനകളുടെ കൂടെ ചേർന്നുകൊണ്ടും പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നു….രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും എന്ന ബോധ്യത്തോടെ പലരും മാറി നിന്നപ്പോൾ, തന്റെ ആരോഗ്യം പോലും വകവെക്കാതെ സാമൂഹിക പ്രവർത്തന രംഗത്ത് മറ്റൊരധ്യായം കുറിക്കുകയാണ് ഈ മനുഷ്യൻ….വേണമെങ്കിൽ ഈ സമയങ്ങളിൽ അദ്ദേഹത്തിന് കുടുംബത്തോടൊപ്പം വീട്ടിലിരിക്കമായിരുന്നു….പക്ഷെ തന്റെ സേവനം പ്രതീക്ഷിച്ചു ഒരു പാട് ആളുകൾ പുറത്തുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ നസീർക്ക അവർക്കായി ഓടി നടക്കുന്നു..ദുബായ് പൊലീസ് അതോറിറ്റിയിലും ഹെൽത്ത്‌ അതോറിറ്റിയിലും ഉള്ള ആളുകളുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം കാര്യങ്ങൾ എളുപ്പമാക്കാനും നല്ല രീതിയിൽ നടക്കാനും സഹായകമാകുന്നു….ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തും.. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ബദ്ധപ്പെട്ട ഹെൽത്ത് അതോറിറ്റിയുമായി അറിയിച്ച് അവിടെ എത്തിക്കാനുമൊക്കെയായി നസീർക്ക ഓരോ ദിവസവും തിരക്കിൽ ആണ്……

ഒരുപാട് ആളുകളുടെ പ്രാർത്ഥനകൾ ഉണ്ട്……. ഇനിയും ഒരുപാട് നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയട്ടെ….

-Advertisements-