Friday, April 26, 2024
-Advertisements-
INTERNATIONAL NEWSGulf Newsനാട്ടിൽ ജോലിയില്ലാത്ത ബന്ധുവിനെ ദുബായിൽ കൊണ്ട് പോയി സ്വന്തം സ്ഥാപനത്തിൽ ജോലി നൽകി ; ബന്ധുവിന്റെ...

നാട്ടിൽ ജോലിയില്ലാത്ത ബന്ധുവിനെ ദുബായിൽ കൊണ്ട് പോയി സ്വന്തം സ്ഥാപനത്തിൽ ജോലി നൽകി ; ബന്ധുവിന്റെ കുത്തേറ്റ് അബുദാബിയിൽ മലയാളി യുവാവ് മരിച്ചു

chanakya news
-Advertisements-

ദുബായ് : അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് സംബന്ധമായ തർക്കത്തിനിടെ യാസിർ ന്റെ ബന്ധുവായ മുഹമ്മദ് ഗസാനി കുത്തികൊലപ്പെടുത്തുകയായിരുന്നു.

യാസിർ അബുദാബിയിൽ നടത്തിയിരുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക്ക് രണ്ട് മാസം മുൻപാണ് നാട്ടിൽ ജോലിയൊന്നും ഇല്ലാതിരുന്ന ബന്ധുവായ മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തർക്കം നടന്നതിന് പിന്നാലെയാണ് കൊലപതാകം നടന്നത്. കുത്തേറ്റ യാസിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : expatriate malayali stabbed by elative in abu dhabi dies

-Advertisements-