Sunday, May 12, 2024
-Advertisements-
KERALA NEWSഡോ ഷിനു ശ്യാമളാനെതിരെ പോലീസ് കേസെടുത്തു

ഡോ ഷിനു ശ്യാമളാനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

തൃശൂർ: കോവിഡ് 19 സംബന്ധിച്ച് ഫേസ്ബുക്കിൽ ആരോഗ്യ വകുപ്പിനെ വിമർശിച്ചും അപകീർത്തിപ്പെടുത്തിയും പോസ്റ്റ്‌ ചെയ്ത ഡോ ഷിനു ശ്യാമളാനെതിരെ കേസെടുത്തു. ത്രിശൂർ ഡി എം ഓ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പള്ളി പോലീസ് നടപടിയെടുത്തത്. സമൂഹത്തിൽ അനാവശ്യമായ രീതിയിൽ ഭീതി പരത്തുന്നത് ചൂണ്ടികാട്ടി ഐ പി സി 505, കെ പി ആക്ട് 120 എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം കൂടിയാണിത്.

ഡോ ഷിനു ശ്യാമളൻ പബ്ലിസിറ്റിയ്ക്ക് വേണ്ടി ആരോഗ്യ വകുപ്പിനെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ത്രിശൂർ ഡി എം ഓ ഓഫിസിൽ നിന്നും പ്രതികരിച്ചിരുന്നു. തന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയാൽ ആളിന്റെ ഇടപെടലിൽ സംശയം തോന്നുകയും തുടർന്ന് ആരോഗ്യ വകുപ്പിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടും യാതൊരു വിധത്തിലുമുള്ള നടപടികൾ കൈക്കൊണ്ടില്ലെന്നും അടുത്ത ദിവസം തന്നെ യുവാവ് ഖത്തറിലേക്ക് പോവുകയും ചെയ്‌തെന്ന് ചൂണ്ടികാട്ടിയുള്ളതായിരുന്നു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്.

സംഭവം വിവാദമായതോടെ ഷിനുവിനെ ഹോസ്പിറ്റൽ അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റ്‌ ഇടുകയും ചെയ്തു. സംഭവം ചർച്ചാ വിഷയമായതോടെ ഷിനുവിനെതിരെ ത്രിശൂർ ഡി എം ഓ പോലീസിൽ പരാതി നൽകുകയും തുടർന്ന് നടപടിയെടുക്കുകയുമായിരുന്നു.

-Advertisements-