Monday, May 20, 2024
-Advertisements-
KERALA NEWSസിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട് കൂറ്റൻ ഹോഡിങുമായി യുവാവ്

സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട് കൂറ്റൻ ഹോഡിങുമായി യുവാവ്

chanakya news
-Advertisements-

തൃപ്പൂണിത്തുറ : സിനിമയിൽ അവസരം ലഭിക്കാൻ വ്യത്യസ്തമായ രീതിയുമായി യുവാവ്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയായണെന്നും എഴുതിയ വലിയ ഹോഡിങ് സ്ഥാപിച്ചാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്ത് (26) ശ്രദ്ധ നേടുന്നത്. പത്ത് വർഷത്തോളമായി സിനിമയിൽ അവസരം ചോദിച്ച് നടക്കുകയാണെന്നും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശരത് പറയുന്നു.

കുറച്ച് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചെങ്കിലും നല്ലൊരു വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനാലാണ് തന്റെ മൂന്ന് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഹോഡിങ് വെച്ചതെന്നും ശരത് പറയുന്നു. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ശരത് പത്താം ക്ലാസ്സ് മുതലാണ് സിനിമയിൽ അവസരം ചോദിച്ച് തുടങ്ങിയത്.

പുതിയകാവ് തൃപ്പൂണിത്തുറ റോഡിലാണ് ശരത് ഹോഡിങ്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഒരുപാട് സിനിമ പ്രവർത്തകർ യാത്ര ചെയ്യുന്നത് കൊണ്ടാണ് ഇവിടെ ഹോഡിങ്‌സ് സ്ഥാപിച്ചതെന്നും. ഇത് കണ്ട് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശരത് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശരത് ഹോഡിങ്‌സ് സ്ഥാപിച്ചത്.

-Advertisements-