Saturday, April 27, 2024
-Advertisements-
KERALA NEWSകുളത്തിനരികിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ കുളത്തിൽ വീണു ; വല്ല്യമ്മയുടെ വീട്ടിലെത്തിയ ഏഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി...

കുളത്തിനരികിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ കുളത്തിൽ വീണു ; വല്ല്യമ്മയുടെ വീട്ടിലെത്തിയ ഏഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : വല്യമ്മയുടെ വീട്ടിലെത്തിയ ഏഴുവയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി (7) ആണ് മരിച്ചത്. കൂറ്റനാട് കോട്ടപ്പാടത്ത് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

കോട്ടപ്പാടത്തുള്ള വല്ല്യമ്മയുടെ വീട്ടിലേക്ക് മാതാവിനൊപ്പം വന്നതായിരുന്നു അഹമ്മദ് അക്രം. വീടിന് സമീപത്തെ കുളത്തിനരികിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : 7 year old boy died after falling into pond at kootanad

-Advertisements-