Saturday, April 27, 2024
-Advertisements-
KERALA NEWSAlappuzha Newsകാറിന്റെ ഡോർ തുറന്ന് കനാലിലേക്ക് ചാടുകയായിരുന്നു ; പാൻക്രിയാസ് രോഗം മൂർച്ഛിച്ചു, ആശുപത്രിയിലേക്ക് പോകും വഴി...

കാറിന്റെ ഡോർ തുറന്ന് കനാലിലേക്ക് ചാടുകയായിരുന്നു ; പാൻക്രിയാസ് രോഗം മൂർച്ഛിച്ചു, ആശുപത്രിയിലേക്ക് പോകും വഴി വേദന സഹിക്കാനാവാതെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി

chanakya news
-Advertisements-

ആലപ്പുഴ : പാൻക്രിയാസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴി യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. ആലപ്പുഴ കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശി അഖിൽ (30) ആണ് മരിച്ചത്. പാൻക്രിയാസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അഖിലിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപതയിലേക്ക് പോകുംവഴി കാറിന്റെ ഡോർ തുറന്ന യുവാവ് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും കായലിലേക്ക് ചാടുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

English Summary : youth who jumped from bridge into the canal

-Advertisements-