Monday, May 20, 2024
-Advertisements-
KERALA NEWSപ്ലസ് വൺ വിദ്യാർത്ഥിനിക്ക് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചു, ചിറയിൻകീഴ് സ്വദേശിയായ യുവാവ്...

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചു, ചിറയിൻകീഴ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ വിവേക് (27) ആണ് അറസ്റ്റിലായത്.

പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കി. ചിറയിൻകീഴ് പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : 16 year old girl molested youth arrested

-Advertisements-