Friday, May 3, 2024
-Advertisements-
KERALA NEWSKasaragod Newsകടുത്ത വയറുവേദനയും ശ്വാസ തടസവും ; ആശുപത്രിയിലേക്ക് പോകും വഴി മൂന്ന് മാസം ഗർഭിണിയായ യുവതിക്ക്...

കടുത്ത വയറുവേദനയും ശ്വാസ തടസവും ; ആശുപത്രിയിലേക്ക് പോകും വഴി മൂന്ന് മാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : വയറുവേദനയും ശ്വാസ തടസവും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മൂന്ന് മാസം ഗർഭിണിയായ യുവതി മരിച്ചു. കാലിച്ചാനടുക്കം സ്വദേശി സിദ്ധിഖിന്റെ ഭാര്യ ഫൗസിയ (36) ആണ് മരിച്ചത്.

രക്തസ്രാവത്തെ തുടർന്ന് ഫൗസിയ കാഞ്ഞങ്ങാട്ടുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് വീട്ടിലേക്ക് തിരിച്ച് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടത്. തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് സ്ഥാനചലനം സംഭവിച്ചതായും എത്രയും പെട്ടെന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ മംഗളൂരു ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഫൗസിയയുടെ ബോധം നഷ്ടപ്പെട്ടു. അനക്കമില്ലാത്തതിനെ തുടർന്ന് ഉപ്പളയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഫൗസിയ മരണപെട്ടതായി മനസിലായത്. കാലിച്ചാനടുക്കത്ത് പണിത പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ഫൗസിയയെ തേടി മരണം എത്തിയത്.

English Summary : 3 month pregnant woman died on way to hospital

-Advertisements-