Monday, May 20, 2024
-Advertisements-
KERALA NEWSഅയല്പക്കത്തെ വീടുകളിൽ എച്ചിൽ പെറുക്കാൻ പോയിട്ടുണ്ട് ; കലാഭവൻ മണിയുടെയും രാമകൃഷ്ണന്റെയും ചെറുപ്പകാലത്തെ ദുരനുഭവം പങ്കുവെച്ച്...

അയല്പക്കത്തെ വീടുകളിൽ എച്ചിൽ പെറുക്കാൻ പോയിട്ടുണ്ട് ; കലാഭവൻ മണിയുടെയും രാമകൃഷ്ണന്റെയും ചെറുപ്പകാലത്തെ ദുരനുഭവം പങ്കുവെച്ച് താരം

chanakya news
-Advertisements-

കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക് ശ്രമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രാമകൃഷ്ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അവഗണനകൾ മാത്രം നേരിട്ട തന്റെ ജീവിതാനുഭവങ്ങൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറഞ്ഞു പറഞ്ഞിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ.

കലാഭവൻ മണി പറഞ്ഞതിലും അപ്പുറമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാട്. അയല്പക്കത്തെ പണക്കാരായ ആൾക്കാരുടെ വീട്ടിൽ കല്യാണമൊക്കെ ഉണ്ടാകുമ്പോ എച്ചിൽ പെറുക്കാൻ പോകുമായിരുന്നു. ഭക്ഷണം കഴിച്ചു കളയുന്ന ഇലയിൽ ബാക്കി ഉണ്ടാകുന്ന പഴവും കറികളും ഒക്കെ എടുത്തു വീട്ടിൽ കൊണ്ട് വരും. എന്നിട്ട് അതൊക്കെ ചൂടാക്കി രണ്ടുമൂന്നു ദിവസം കഴിക്കും. പണക്കാരുടെ വീട്ടിൽ എന്തേലും വിശേഷ ദിവസങ്ങൾ വന്നാൽ തങ്ങൾക്ക് ഭക്ഷണം തരാറുണ്ട്. ചോറും കറികളുമൊക്കെ ഒരു കൂടയിലാക്കി ഗേറ്റിനു മുന്നിൽ കൊണ്ടുവെക്കും. താനും ചേട്ടനും പോയി എടുത്തു കൊണ്ട് വരും അകത്തേക്ക് പ്രവേശനം ഇല്ല. പഠന കാലത്തും ഇത്തരത്തിലുള്ള വിവേചനം ഉണ്ടായിട്ടുണ്ട് പല മോഹിനിയാട്ട ക്ലാസ്സുകളിൽ നിന്നും ശില്പശാലകളിൽ നിന്നും തന്നെ ഇറക്കി വിട്ടിട്ടുണ്ട് എന്ന് രാമകൃഷ്ണൻ പറഞ്ഞു.

പഠനത്തിൽ മിടുക്കനായത്കൊണ്ട് തന്നെ ഡോക്ടർ ആക്കണം എന്നായിരുന്നു മണി ചേട്ടന്റെ ആഗ്രഹം. എന്നാൽ തനിക്കു നൃത്തത്തിൽ ഉള്ള താല്പര്യം കാരണം പ്രീഡിഗ്രി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ശേഷം മോഹിനിയാട്ടത്തിൽ ഡിപ്ലോമയും പോസ്റ്റ്‌ ഡിപ്ലോമയും എടുത്തു. തുടർന്ന് ഒന്നാം റാങ്കോടെ എംഎ ബിരുദം നേടി. 2018ൽ മോഹിനിയാട്ടത്തിലുള്ള ആൺ സ്വാധീനത്തെക്കുറിച്ചു റിസേർച് ചെയ്ത് പിഎച്ടിയും നേടി. തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അദ്ധാപകനായി നിയമിതനായി രാമകൃഷ്ണൻ പറഞ്ഞു.

-Advertisements-