Saturday, April 27, 2024
-Advertisements-
KERALA NEWSമോഹിനിയാട്ടം എന്നാണ് പേര് മോഹിനിക്ക് പകരം മോഹനൻ കളിച്ചാൽ ശരിയാകില്ല ; ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച...

മോഹിനിയാട്ടം എന്നാണ് പേര് മോഹിനിക്ക് പകരം മോഹനൻ കളിച്ചാൽ ശരിയാകില്ല ; ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ വിശദീകരണവുമായി കലാമണ്ഡലം സത്യഭാമ

chanakya news
-Advertisements-

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ വിശദീകരണവുമായി കലാമണ്ഡലം സത്യഭാമ. താൻ ആരുടെയെങ്കിലും പേരോ ജാതിയോ മതമോ പറഞ്ഞിട്ടില്ലെന്നും തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. താൻ നിരവധി യുവജനോത്സവങ്ങൾക്ക് വിധികർത്താവായി ചെല്ലാറുണ്ട്.

മാർക്ക് ഇടാൻ തരുന്ന പേപ്പറിൽ ആദ്യം ഉള്ളത് കുട്ടിയുടെ സൗന്ദര്യം രേഖപ്പെടുത്താനുള്ള കോളമാണ്. അതെന്തിനാണ്. മോഹിനിയാട്ടം ചെയ്യാൻ അത്യാവശ്യം സൗന്ദര്യം വേണം പേര് തന്നെ മോഹിനിയാട്ടം എന്നാണ്. തന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ചെയ്യുന്ന കുട്ടി ഒരു മോഹിനിയായിരിക്കണം. മോഹിനിക്ക് പകരം മോഹനൻ കളിച്ചാൽ ശരിയാകില്ലെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

മോഹിനിയാട്ടം കളിക്കുന്നവർക്ക് വികാരവും, വിചാരവും തിരിച്ചറിയാനുള്ള കഴിവ് വേണം. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്നവർക്ക് സൗന്ദര്യവും വേണം. കലാമണ്ഡലം സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.

English Summary : kalamandalam sathyabhama about rlv ramakrishnan

-Advertisements-