യുകെ : യുകെയിലെ ഡെവണിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശി ടോണി സക്കറിയ (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടോണി മരിച്ച വിവരം കുട്ടികളാണ് വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
ടോണിയുടെ ഭാര്യ ജിയ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. ആറു മാസങ്ങൾക്ക് മുൻപാണ് ജിയ യുകെയിൽ എത്തിയത് തുടർന്ന് ഭാര്യയുടെ ആശ്രിത വിസയിൽ മൂന്ന് മാസങ്ങൾക്ക് മുൻപ് ടോണിയും യുകെയിൽ എത്തുകയായിരുന്നു.
ടോണിയുടെ മൃതദേഹം എക്സിറ്റർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English summary : uk malayali- from chingavanam found dead at home