Sunday, May 5, 2024
-Advertisements-
KERALA NEWSAlappuzha Newsആശുപത്രിയിൽ എത്തിച്ചിട്ടും പ്രാഥമിക ചികിത്സ നൽകിയത് ഒരുമണിക്കൂറിന് ശേഷം ; അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച്...

ആശുപത്രിയിൽ എത്തിച്ചിട്ടും പ്രാഥമിക ചികിത്സ നൽകിയത് ഒരുമണിക്കൂറിന് ശേഷം ; അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ആലപ്പുഴ : അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഫാസിൽ-റസാന ദമ്പതികളുടെ മകൾ ഫൈഹ ഫാസിൽ (നാല്) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ കോൺവെന്റ് സ്ക്വയറിന് സമീപത്താണ് അപകടം നടന്നത് . അപകടമുണ്ടാക്കിയ ബൈക്ക് നിർത്താതെ പോയി.

ഈരാറ്റുപേട്ടയിൽ നിന്നും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഫൈഹയും കുടുംബവും ആലപ്പുഴയിലെത്തിയത്. റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈഹയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കൃത്യസമയത്ത് ചികിത്സ നൽകാത്തതാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നൽകിയത് ഒരുമണിക്കൂറിന് ശേഷമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വൈകിട്ട് ആറരയോടെ കുട്ടി മരണപ്പെടുകയായിരുന്നു.

English Summary : A four year old girl died after being hit by a bike

-Advertisements-