Monday, May 20, 2024
-Advertisements-
KERALA NEWSKannur Newsലോറി യുവാവിന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു ; കണ്ണൂരിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി...

ലോറി യുവാവിന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു ; കണ്ണൂരിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു, തൃശൂർ സ്വദേശിയാണ് മരിച്ചത്

chanakya news
-Advertisements-

കണ്ണൂർ : ധർമ്മശാലയിൽ ലോറിക്കടിയിൽ കിടന്ന് ഉറങ്ങിയ യുവാവ് ലോറികയറി മരിച്ചു. തൃശൂർ സ്വദേശി സജീഷ് (37) ആണ് മരിച്ചത്. റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ ഇയാൾ കിടന്ന് ഉറങ്ങുകയായിരുന്നു. ഇതറിയാതെ ലോറി ഡ്രൈവർ ലോറി മുന്നോട്ടെടുത്തപ്പോൾ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

ടയറിനടിയിൽ എന്തോ ഉണ്ടെന്ന് മനസിലാക്കിയ ഡ്രൈവർ വാഹനം നിർത്തി നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.

English Summary : accident death in kannur

-Advertisements-