Thursday, May 9, 2024
-Advertisements-
KERALA NEWSKannur Newsപുതിയ സ്കൂട്ടർ സർവ്വീസ് ചെയ്യാനായി പോകുകയായിരുന്നു ; നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ...

പുതിയ സ്കൂട്ടർ സർവ്വീസ് ചെയ്യാനായി പോകുകയായിരുന്നു ; നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : കൊട്ടിയൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശിനി രമണി (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അയ്യപ്പൻകാവ് റോഡിലെ ഇറക്കത്തിലാണ് അപകടമുണ്ടായത്.

കൊട്ടിയൂരിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി. പുതുതായി എടുത്ത സ്കൂട്ടർ സർവ്വീസ് ചെയ്യുന്നതിനായി ഇരുട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുട്ടിയിലേക്ക് പോകുന്നതിനായി തിരക്ക് കുറഞ്ഞ ഹാജി റോഡിലൂടെയാണ് രമണി യാത്ര ചെയ്തത്.

ഇറക്കത്തിലെത്തിയപ്പോൾ നായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിന് സമീപത്തുള്ള ഓടയിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ യുവതിയുടെ തല മരത്തിലും കല്ലിലുമായി ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ യുവതി ധരിച്ചിരുന്ന ഹെൽമെറ്റ് പൂർണമായും തകർന്നു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

English Summary : young womans scooter lost control overturned dead

-Advertisements-