Saturday, May 4, 2024
-Advertisements-
ENTERTAINMENTCinemaതെലുങ്കാനയിൽ ബിജെപിക്ക് തിരിച്ചടി ; നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപിയിൽ നിന്നും രാജി വെച്ചു....

തെലുങ്കാനയിൽ ബിജെപിക്ക് തിരിച്ചടി ; നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപിയിൽ നിന്നും രാജി വെച്ചു. രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ കോൺഗ്രസ്സിൽ ചേരും

chanakya news
-Advertisements-

ഹൈദരാബാദ് : നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേരും. നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ബാക്കി നിൽക്കെയാണ് വിജയശാന്തി ബിജെപി വിടുന്നത്. ബിജെപിയിൽ നിന്നും രാജി വെക്കുന്നതായി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് വിജയശാന്തി കത്ത് നൽകി.

രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ കോൺഗ്രസ്സിൽ ചേരുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തെരഞ്ഞടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് വിജയശാന്തി ബിജെപി വിട്ടത്. 2009 ൽ ടിആർഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച് എംപിയായ വിജയശാന്തി 2014 ൽ കോൺഗ്രസ്സിൽ ചേർന്നിരുന്നു.

2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപെട്ടതിന് പിന്നാലെ വിജയശാന്തി ബിജെപിയിൽ അംഗത്വം സ്വീകരിക്കുകയായിരുന്നു. എന്നാൽ ബിജെപി കാര്യമായ പരിഗണന നൽകിയില്ല. സീറ്റ് ലഭിക്കാതെ വന്നതോടെ വീണ്ടും കോൺഗ്രസ്സിൽ ചേരാനുള്ള നീക്കത്തിലാണ് വിജയശാന്തി.

English Summary : actress vijayashanthi left bjp

-Advertisements-