Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsകാണാതായ മകനെ മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു ; കാസർഗോഡ് മകൻ മരിച്ചതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

കാണാതായ മകനെ മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു ; കാസർഗോഡ് മകൻ മരിച്ചതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

chanakya news
-Advertisements-

കാസർഗോഡ് : കുമ്പളയിൽ മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കി. കുമ്പള സ്വദേശി രാജ്‌നാഥ് (52) ആണ് മരിച്ചത്. രാജ്‌നാഥിൻറെ മകൻ രാജേഷ് (23) നെ ദിവസങ്ങൾക്ക് മുൻപ് മംഗലാപുരത്ത് നിന്നും കാണാതാവുകയും പിന്നീട് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. മകന്റെ മരണത്തിൽ ലോക്‌നാഥ്‌ കടുത്ത മനോവിഷമം അനുഭവിച്ചിരുന്നു.

അതേസമയം തന്റേയും, മകന്റേയും മരണത്തിന് ഉത്തരവാദി നാലുപേരാണെന്ന് മരിക്കുന്നതിന് മുൻപ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. മകന്റെ മരണം ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ലോക്‌നാഥ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു.

മരിച്ച രാജേഷ് യുവമോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു. ജൂലൈ മാസമാണ് രാജേഷിനെ കാണാതാവുന്നത്. മംഗലാപുരം ഉള്ളാൾ ബങ്കര കടൽത്തീരത്ത് നിന്നാണ് മരണപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മകന്റെ മരണത്തോടെ മാനസികമായി തളർന്ന പിതാവ് ലോക്‌നാഥ് താൻ മരിക്കാൻ പോകുന്നെന്ന് പറഞ്ഞ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കൾക്ക് സന്ദേശമയച്ച് കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

English Summary : After the death of his son, the father also committed suicide

-Advertisements-