Friday, May 17, 2024
-Advertisements-
KERALA NEWSപ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ലയിൽ പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടത്തോട്‌ സ്വദേശികളായ വിഷ്ണു (26), അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വർഷത്തോളമായി യുവതിയും പ്രതികളിൽ ഒരാളായ വിഷ്ണുവും അടുപ്പത്തിലായിരുന്നു. എന്നാൽ രണ്ട്‍ മാസം മുൻപ് യുവതി വിഷ്ണുവുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് വിഷ്ണുവിനെ പ്രകോപിപ്പിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ജോലി കഴിഞ്ഞ് മടങ്ങും വഴി മദ്യലഹരിയിലെത്തിയ വിഷ്ണു കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

വൈകിട്ട് ആറു മണിയോടെ തുകലശേരി മാക്ഫാസ് കോളേജിന് സമീപത്താണ് സംഭവം നടന്നത്. കാറിടിച്ച് തെറിച്ച് വീണ യുവതിയെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ തലയ്ക്കും കയ്യിലും സാരമായ പരിക്കേറ്റ യുവതി ചികിത്സയിലാണ്.

English Summary : attempt was made to kill a young woman

-Advertisements-