ഉണ്ണിമുകുന്ദൻ ചതിച്ചു. പാവപ്പെട്ടവരെ ചതിക്കരുത് ; ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി ബാല

ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീഖിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് പണം തന്നില്ലെന്ന് ആരോപിച്ച് ചലച്ചിത്ര താരം ബാല രംഗത്ത്. ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ടെക്‌നീഷ്യന്മാർക്കും പണം നൽകിയില്ലെന്നും എന്നാൽ സ്ത്രീകൾക്ക് പണം നൽകിയെന്നും ബാല പറയുന്നു.

അനൂപ് പന്തളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്റെ സന്തോഷം ആഴ്ചകൾക്ക് മുൻപാണ് തീയേറ്ററിൽ എത്തിയത്. സിനിമ നല്ല ലാഭം നേടിയെന്നും എന്നാൽ അതിന് വേണ്ടി പണിയെടുത്തവർക്ക് പണം നല്കിയില്ലെന്നുമാണ് ബാലയുടെ ആരോപണം. ഇടവേള ബാബു പരാതി നൽകാൻ ആവിശ്യപെട്ടിരുന്നതായും എന്നാൽ താൻ പരാതി നൽകുന്നില്ലെന്നും ഉണ്ണി മുകുന്ദന് ദൈവം കൊടുക്കുമെന്നും ബാല പറഞ്ഞു.

  കറണ്ട് പോയ സമയത്ത് സംയുക്ത വർമയേയും കാവ്യ മാധവനെയും ആരോ കയറി പിടിച്ചു കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ

സ്ത്രീകൾക് മാത്രം പണം നൽകിയതിന് പിന്നിലെ വേറെ കളികൾ ഉണ്ടെന്നും ബാല ആരോപിച്ചു. വെളുത്ത നിറമുള്ളവരെ മാത്രമേ പ്രേക്ഷകർ വിശ്വാസിക്കു എന്നും താൻ എത്ര ഉറക്കെ പറഞ്ഞാലും ആരും കേൾക്കില്ലെന്നും ബാല പറഞ്ഞു. ഉണ്ണി മുകുന്ദനെ കുറിച്ച് താൻ ഇങ്ങനെ കരുതിയില്ലെന്നും തന്റെ പണം തന്നില്ലെങ്കിലും പാവപെട്ട ടെക്‌നീഷ്യന്മാർക്ക് പണം നൽകണമെന്നും ബാല പറഞ്ഞു.

Latest news
POPPULAR NEWS