Friday, May 3, 2024
-Advertisements-
KERALA NEWSഇസ്രായേലിന് ഐക്യദാർഢ്യം ; കോഴിക്കോട് ഇസ്രായേൽ അനുകൂല പരിപാടി നടത്തുമെന്ന് ബിജെപി, ക്രൈസ്തവ സഭ നേതാക്കൾക്കും...

ഇസ്രായേലിന് ഐക്യദാർഢ്യം ; കോഴിക്കോട് ഇസ്രായേൽ അനുകൂല പരിപാടി നടത്തുമെന്ന് ബിജെപി, ക്രൈസ്തവ സഭ നേതാക്കൾക്കും ക്ഷണം

chanakya news
-Advertisements-

കോഴിക്കോട് : കോൺഗ്രസ്സ്,സിപിഎം,മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ഇസ്രായേലിന് ഐക്യദാർഢ്യവുമായി ബിജെപി രംഗത്ത്. കോഴിക്കോട് ഇസ്രായേൽ അനുകൂല പരിപാടി നടത്താനാണ് ബിജെപിയുടെ നീക്കം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ക്രൈസ്തവ സഭ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.

ഹമാസിന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ കോഴിക്കോട് മുതുകുളത്ത് ഡിസംബർ രണ്ടാം തീയതി വൈകിട്ട് ബിജെപിയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ സമ്മേളനം നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളും പങ്കെടുക്കും. പരിപാടിയിലേക്ക് ക്രൈസ്തവ സഭ നേതാക്കളെ ക്ഷണിക്കുമെന്നും ബിജെപി വ്യക്തമാക്കി.

അതിർത്തി കടന്നുള്ള തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇസ്രായേൽ നടത്തുന്നത് ചെറുത്ത് നിൽപ്പാണെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവൻ പറഞ്ഞു.

English Summary : bjp kozhikode israel supporting event

-Advertisements-