Sunday, May 5, 2024
-Advertisements-
KERALA NEWSമൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു ; സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ...

മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു ; സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചിറ്റായിക്കോട് സ്വദേശി രാജുവിനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം സ്വദേശിയും രാജുവിന്റെ സുഹൃത്തുമായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലമ്പലം മാവിന്മൂട് കുന്നുംപുറത്തെ സ്വകര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ നിന്നാണ് രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം പോലീസ് ബന്ധുക്കൾക്ക് കൈമാറുകയും ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാജുവിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവ ദിവസം രാത്രി രാജുവും സുനിൽകുമാറും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും കുളത്തിന് സമീപത്ത് എത്തുകയുമായിരുന്നു. ഇതിനിടയിൽ ഇരുവരും തർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ സുനിൽ രാജുവിനെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

English Summary : body of a man in a pool in thiruvananthapuram

-Advertisements-