Friday, May 17, 2024
-Advertisements-
KERALA NEWSസഹോദരിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീഴുകയായിരുന്നു ; കുട്ട ഉപയോഗിച്ച് പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ...

സഹോദരിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീഴുകയായിരുന്നു ; കുട്ട ഉപയോഗിച്ച് പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് പത്ത് വയസുകാരൻ മരിച്ചു

chanakya news
-Advertisements-

കോട്ടയം : ക്രിക്കറ്റ് കളിക്കിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. കോട്ടയം കുടുക്കച്ചിറയിൽ സ്വദേശി വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു (10) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ലിജു. ഇതിനിടെ പന്ത് കിണറ്റിൽ വീഴുകയായിരുന്നു. കുട്ട ഉപയോഗിച്ച് കിണറ്റിൽ നിന്നും പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ലിജോ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സഹോദരിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപ വാസികൾ ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടക്കച്ചിറ സെന്റ് ജോസഫ് എൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച ലിജോ.

English Summary : boy died while trying to pick ball that fell into well

-Advertisements-