ഉത്തർപ്രദേശ് : നോയിഡയിൽ വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം നവവധു പെൺകുഞ്ഞിന് ജന്മം നൽകി. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് കല്യാണപ്പിറ്റേന്ന് പ്രസവിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ വിവാഹം നടന്നത്.
വിവാഹ ദിവസം രാത്രിയിൽ കടുത്ത വേദന വയറുവേദനയെ തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പിറ്റേറ്റ് പുലർച്ചെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
അതേമയം യുവതി ഗർഭിണിയാണെന്ന് അറിയാമായിരുന്നെന്നും വിവാഹത്തിന് വേണ്ടി വിവരം വരന്റെ വീട്ടുകാരിൽ നിന്നും മറച്ച്‌വെച്ചതാണെന്നും യുവതിയുടെ ബന്ധുക്കൾ പിന്നീട് സമ്മതിച്ചു. വയർ വീർത്തിരിക്കുന്നത് വയറിലെ മുഴ കാരണമെന്നാണ് വരന്റെ വീട്ടുകാരോട് പറഞ്ഞത്. ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞു.
യുവതി പ്രസവിച്ചതോടെ വരനും വീട്ടുകാരും ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് വധുവിന്റെ കുടുംബം ആശുപത്രിയിൽ എത്തി അമ്മയേയും കുഞ്ഞിനേയും കൂട്ടികൊണ്ടുപോയി. ഇരു കുടുംബങ്ങളും തമ്മിൽ ധാരണയിലെത്തിയതിനാൽ പോലീസ് കേസെടുത്തില്ല.
English Summary : bride complains of stomach ache gives birth day after wedding in up