Friday, May 3, 2024
-Advertisements-
KERALA NEWSരാത്രി കാർ റോഡരികിൽ നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എത്തിയ മറ്റൊരു കാർ ഇ ടിച്ച് യുവാവ്...

രാത്രി കാർ റോഡരികിൽ നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എത്തിയ മറ്റൊരു കാർ ഇ ടിച്ച് യുവാവ് മ രി ച്ചു, നിർത്തിയിട്ട കാറിൽ ഉറങ്ങുകയായിരുന്ന യുവാവാണ് മരിച്ചത്

chanakya news
-Advertisements-

തിരുവനന്തപുരം : പാളയത്ത് നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലയിൻകീഴ് സ്വദേശികളായ രാമചന്ദ്രൻ-ശോഭന ദമ്പതികളുടെ മകൻ രതീഷ് (32) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രതീഷിന്റെ സുഹൃത്ത് രജീഷ്,അനീഷ് എന്നിവരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. രതീഷും സുഹൃത്തുക്കളും റോഡരികിൽ കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്നു. ഈ സമയം നിയന്ത്രണംവിട്ടെത്തിയ മറ്റൊരു കാർ ഇവരുടെ കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. പകടത്തിൽ കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന രതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന അഭിലാഷ് അപകടം നടക്കുന്നതിന് തൊട്ട് മുൻപ് കാറിൽ നിന്നും ഇറങ്ങിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപെട്ടു. അതേസമയം അപകടം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായ പാളയം സ്വദേശിനിയായ യുവതിക്കും പരിക്കേറ്റു.

English Summary : car accident young death palyam

-Advertisements-