Monday, May 20, 2024
-Advertisements-
KERALA NEWSഅർദ്ധ നഗ്ന ദൃശ്യം പങ്കുവെച്ച് മതവിദ്വേഷം പ്രചരിപ്പിച്ച സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു

അർദ്ധ നഗ്ന ദൃശ്യം പങ്കുവെച്ച് മതവിദ്വേഷം പ്രചരിപ്പിച്ച സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

പത്തനംതിട്ട : സമൂഹമാധ്യമം വഴി മതവിദ്വേഷം പ്രചരിപ്പിച്ച സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് അംഗം ആബിദ ഭയക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീരാമദേവന്റെ ഭക്തി ഗാനം ഉൾപ്പെടുത്തി അർദ്ധ നഗ്നനായ ഒരാൾ ഓടുന്ന ദൃശ്യം ‘അയോധ്യ പ്രയാണം,ഇന്ത്യ കുതിക്കുന്നു,ഡിജിറ്റൽ യുഗത്തിലേക്ക് ഉള്ള ഓട്ടം’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

ആബിദ ഭായിയുടെ പോസ്റ്റ് മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നാരങ്ങാനം സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ആബിദ ഭായ് വിശദീകരണവുമായി രംഗത്തെത്തി. മതവിദ്വേഷ പ്രചാരണം ഉദ്ദേശിച്ചല്ല വീഡിയോ പങ്കുവെച്ചതെന്നും ആബിദ വ്യക്തമാക്കി.

നേരത്തെ സരസമ്മ എന്ന വീട്ടമ്മയ്ക്ക് സർക്കാർ നൽകിയ പണവും വിവിധ സന്നദ്ധ സംഘടനകൾ നൽകിയ പണവും ആബിദ ഭായ് തട്ടിയെടുത്തിരുന്നു. സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ ആബിദ ഭായിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

English Summary : controversial video featuring lord ramas devotional song case against abida bai

-Advertisements-