Monday, May 20, 2024
-Advertisements-
KERALA NEWSപെൺമക്കളുടെ പഠനത്തെ കുറിച്ച് നടേശൻ വേവലാതിപ്പെട്ടിരുന്നു ; കെഎസ്ആർടിസി പിരിച്ച്‌വിട്ട എംപാനൽ ജീവനക്കാരനും ഭാര്യയും വീടിനുള്ളിൽ...

പെൺമക്കളുടെ പഠനത്തെ കുറിച്ച് നടേശൻ വേവലാതിപ്പെട്ടിരുന്നു ; കെഎസ്ആർടിസി പിരിച്ച്‌വിട്ട എംപാനൽ ജീവനക്കാരനും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

chanakya news
-Advertisements-

കോട്ടയം : കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് സ്വദേശികളായ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇരുവരേയും വീട്ടിലെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കെഎസ്ആർടിസി എംപാനൽ ജീവനക്കാരനായിരുന്ന നടേശനെ മൂന്ന് വർഷം മുൻപ് സർക്കാർ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. തുടർന്ന് കക്കവാരൽ തൊഴിലാളിയായി ഉപജീവനം നടത്തി വരികയായിരുന്നു. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെട്ടതിന് ശേഷം നടേശൻ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നു. രണ്ട് പെൺകുട്ടികളാണ് നടേശനുള്ളത്. ഇവരുടെ പഠനത്തെ കുറിച്ചും നടേശൻ വേവലാതികൾ പറഞ്ഞിരുന്നതായി സമീപവാസികൾ പറയുന്നു.

English Summary : couple found dead inside home in kottayam

-Advertisements-