Sunday, May 5, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്ററും, മൂക്കിൽ ക്ലിപ്പും ഇട്ട നിലയിൽ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്ററും, മൂക്കിൽ ക്ലിപ്പും ഇട്ട നിലയിൽ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : മൂക്കിൽ ക്ലിപ്പും വായിൽ പ്ലാസ്റ്ററും ഒട്ടിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പ്ലാമൂട് സ്വദേശിയായ സേവ്യറുടെ മകൾ സാന്ദ്ര (20) നെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പെൺകുട്ടിയുടെ വായിൽ പ്ലാസ്റ്റർ ഇട്ട നിലയിലും മൂക്കിൽ ക്ലിപ്പ് ഇട്ട നിലയിലും ആയിരുന്നു. അമ്മയും അച്ഛനും വീട്ടിലിരിക്കെയാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു.

English Summary : dead body of girl with plaster on mouth

-Advertisements-