Monday, May 13, 2024
-Advertisements-
ENTERTAINMENTCinemaവണ്ണം കുറച്ചില്ലെങ്കിൽ റോൾ മറ്റാർക്കെങ്കിലും നൽകും ; ധ്യാൻ ശ്രീനിവാസനെ ഭീഷണിപ്പെടുത്തി വണ്ണം കുറപ്പിച്ചത് വിനീത്...

വണ്ണം കുറച്ചില്ലെങ്കിൽ റോൾ മറ്റാർക്കെങ്കിലും നൽകും ; ധ്യാൻ ശ്രീനിവാസനെ ഭീഷണിപ്പെടുത്തി വണ്ണം കുറപ്പിച്ചത് വിനീത് ശ്രീനിവാസൻ

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. സിനിമ നടൻ എന്നതിലുപരി ഇന്റർവ്യൂ സ്റ്റാർ ആയാണ് ധ്യാൻ കൂടുതൽ ശ്രദ്ധ നേടിയത്. അഭിനയത്തിനൊപ്പം സിനിമ സംവിധാനവും ചെയ്യുന്ന ധ്യാൻ തന്റെ സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാറില്ല. പരിപാടികളിൽ സാധാ മുണ്ടും ഷർട്ടും ധരിച്ചെത്തുന്ന ധ്യാൻ ശ്രീനിവാസനെയാണ് മലയാളികൾ കണ്ടിട്ടുള്ളത്. ഫിറ്റ്നസ് കാര്യത്തിലും ശ്രദ്ധ പുലർത്താത്ത ധ്യാൻ ഒടുവിൽ പുതിയ സിനിമയ്ക്ക് വേണ്ടി തന്റെ വണ്ണം കുറച്ചതായാണ് പുറത്ത് വരുന്ന വിവരം.

ചേട്ടൻ വിനീത് ശ്രീനിവാസന്റെ ഭീഷണിക്ക് വഴങ്ങിയാണ് ധ്യാൻ ശരീര വണ്ണം കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് ധ്യാൻ ശ്രീനിവാസൻ വണ്ണം കുറച്ചതെന്നാണ് സുഹൃത്തും നടനുമായ അജു വർഗീസ് വെളിപ്പെടുത്തിയത്. വണ്ണം കുറച്ചില്ലെങ്കിൽ മറ്റൊരാൾക്ക് തന്റെ റോൾ നൽകുമെന്ന് വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസനോട് പറഞ്ഞെന്നാണ് അജു വർഗീസിന്റെ വെളിപ്പെടുത്തൽ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ കഥാപാത്രത്തിനായാണ് ധ്യാൻ ശ്രീനിവാസൻ വണ്ണം കുറച്ചത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയ ദർശനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്,അജു വർഗീസ്,നീരജ് മാധവ്,ഷാൻ റഹ്‌മാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ധ്യാൻ ശ്രീനിവാസന്റെ പുതിയ ലൂക്ക് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എല്ലാ കാര്യത്തിലും മടി കാണിക്കുന്ന ഒരാളാണ് താനെന്ന് നേരത്തെ ധ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മടിയൊക്കെ മാറ്റിവെച്ച് സിനിമയ്ക്ക് വേണ്ടി ധ്യാൻ വണ്ണം കുറച്ചത് സിനിമാ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

വലിയ മാറ്റമാണ് ധ്യാൻ ശ്രീനിവാസനുണ്ടായത്. അഭിന്ദിക്കേണ്ട കാര്യമാണിതെന്നും സിനിമ കഴിഞ്ഞാൽ പഴയ പോലെ തന്നെ ആവുമെന്നാണ് ധ്യാൻ പറയുന്നതെന്നും അജു വർഗീസ് പറയുന്നു. എന്നാൽ അങ്ങനെ മാറാതെ ഫിറ്റ് ആയി തന്നെ ഇരിക്കട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അജു വർഗീസ് പറയുന്നു.

English Summary : dhyan sreenivasan new look

-Advertisements-