കോളേജ് യൂണിയൻ ഉദ്ഘടനത്തിന് എത്തിയ ചലച്ചിത്രതാരം അപർണ ബലമുരളിയോട് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം ; വൈറലായി വീഡിയോ

കോളേജ് യൂണിയൻ ഉദ്‌ഘാടനവേദിയിൽ അപർണ ബലമുരളിയോട് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം. വേദിയിൽ ഇരിക്കുകയായിരുന്ന അപർണയെ കയറിപിടിക്കാൻ വിദ്യാർത്ഥി ശ്രമിക്കുകയും എന്നാൽ അപർണ ബാലമുരളി ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയുമായിരുന്നു. വിനീത് വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന തങ്കം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയപ്പോഴാണ് അപർണ ബലമുരളിക്ക് വിദ്യാർത്ഥിയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

വേദിയിൽ അപർണ ബലമുരളിക്കൊപ്പം വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു. ഉദ്ഘടന വേദിയിലേക്ക് കയറി വന്ന വിദ്യാർത്ഥി അപർണ ബലമുരളിക്ക് ഹസ്തദാനം നൽകുകയും ഇതിനിടയിൽ എഴുന്നേറ്റ് നിന്ന അപർണ ബലമുരളിയുടെ ഷോൾഡറിൽ കൈ ഇടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ അപർണ ബാലമുരളി ഇതിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു.

അപർണ ബലമുരളിക്ക് പൂവ് സമ്മാനിക്കുന്നതിനായി വീണ്ടും എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ പിടിച്ച് വലിക്കാൻ ശ്രമിക്കുന്നതും അത് ഇഷ്ടപ്പെടാതെ കൈ വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപർണ ബലമുരളിക്ക് വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അനിഷ്ടം തോന്നിയതായി മനസിലാക്കിയ വിദ്യാർത്ഥി പിന്നീട് വീണ്ടും വേദിയിൽ കയറി ക്ഷമ ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപർണ കൈകൊടുക്കാതെ ചിരിച്ചുകൊണ്ട് ഒകെ പറയുന്നുണ്ട്, കൂടാതെ വിനീത് ശ്രീനിവാസനോടും വിദ്യാർത്ഥി ക്ഷമ ചോദിക്കുന്നുണ്ട്.

English Summary : college student misbehave with aparna balamurali

Latest news
POPPULAR NEWS