Sunday, May 5, 2024
-Advertisements-
KERALA NEWSകോഴിക്കോട് ഓർക്കാട്ടേരിയിൽ മുപ്പതുകാരി ജീവനൊടുക്കിയത് ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്നാണെന്ന് പരാതി

കോഴിക്കോട് ഓർക്കാട്ടേരിയിൽ മുപ്പതുകാരി ജീവനൊടുക്കിയത് ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്നാണെന്ന് പരാതി

chanakya news
-Advertisements-

കോഴിക്കോട് : ഓർക്കാട്ടേരിയിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയത് ഗാർഹിക പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിന (30) നെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഭർതൃമാതാവും സഹോദരിയും ചേർന്ന് ഷെബിനയെ നിരന്തരം മർദ്ധിച്ചിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങളും ഷെബിനയുടെ ബന്ധുക്കൾ പുറത്ത്‌വിട്ടു.

സംഭവത്തിൽ എടച്ചേരി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കുകയാണ്. ഭർതൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കാൻ പറ്റാതെ ഷെബിന ജീവനൊടുക്കുകയായിരുന്നു. ഷെബിന ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും ഭർത്താവ് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

English Summary : disturbing domestic violence footage emerges after womans death

-Advertisements-