എറണാകുളം : നാച്ചുറോപ്പതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടത്തിയ സംസ്ഥാന തല സമ്മേളനത്തിൽ നാഷണൽ ആയുഷ് മിഷന്റെ (NAM) സ്റ്റേറ്റ് മിഷൻ ഡയറക്ടർ ചുമതല വഹിക്കുന്ന ഡോ.ഡി. സജിത് ബാബു IAS നാച്ചുറോപ്പതി ചികിത്സയെ കുറിച്ച് നടത്തിയ തികച്ചും അപകീർത്തിപരവും വസ്തുതാ വിരുദ്ധവുമായ പരാമർശങ്ങളിൽ എറണാകുളം സൗത്ത് റീജൻസി ഹോട്ടലിൽ നടന്ന ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ ( ഇനിഗ്മ – INYGMA) വാർഷിക ജനറൽ ബോഡി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നാച്ചുറോപ്പതി സിസ്റ്റത്തിന്റെ സംസ്ഥാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ അതിനെതിരെ പക്ഷപാതപരമായ നിലപാട് കൈക്കൊള്ളുന്നത് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല . അദ്ദേഹത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു . ഡോ ഷിംജി പി നായർ , ഡോ പ്രദീപ് ദാമോദരൻ, ഡോ സിജിത് ശ്രീധർ, ഡോ ദിനേശ് കർത്താ, ഡോ അനു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സംഘടനാ തിരഞ്ഞെടുപ്പിന് പ്രിസൈഡിങ് ഓഫീസർ ഡോ ബാബു ജോസഫ് മേൽനോട്ടം വഹിച്ചു.
ഡോ ദിനേശ് കർത്താ സംസ്ഥാന പ്രസിഡന്റ് ആയും ഡോ ആൻസ്‌മോൾ വർഗീസ് ജനറൽ സെക്രട്ടറി ആയും ഡോ ഓംനാഥ് ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ : ഡോ അരുൺ തേജസ് , ഡോ അഖിലാ വിനോദ് ( വൈസ് പ്രെസിഡന്റുമാർ ), ഡോ മനോജ് ജോൺസൺ , ഡോ ജിബിൻ ആൻ ( ജോയിന്റ് സെക്രട്ടറിമാർ )
English Summary : Enigma protest on Naturopathy Day