Tuesday, April 30, 2024
-Advertisements-
NATIONAL NEWSBengaluru Newsസുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ; മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ; മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ബെംഗളൂരു : മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂർ കണ്ടശാംകടവ് മങ്ങാട്ടുകര സ്വദേശി ബിജുവിന്റെ മകൾ ശിവാനി (21) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച കെആർ പേട്ട് സ്വദേശിയും ശിവാനിയുടെ സുഹൃത്തുമായ ഉല്ലാസ് (23) ഉം അപകടത്തിൽ മരിച്ചു.

ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉല്ലാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. മൈസൂരിലെ അമൃത കോളേജിലെ അവസാന വർഷ ബിസിഎ വിദ്യാർത്ഥിനിയാണ് മരിച്ച ശിവാനി.

English Summary : mysuru accident malayali student died

-Advertisements-