കോഴിക്കോട് : കല്ലായിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപര സ്ഥാപനത്തിന് തീപിടിച്ചു. ജയലക്ഷ്മി സിൽക്സിന്റെ വസ്ത്രശാലയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ ആറുമണിയോടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അഗ്നിസുരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കടയുടെ ഉള്ളിലെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. വസ്ത്രങ്ങളും പ്ലാസ്റ്റിക്ക് കവറുകളുമായതിനാൽ തീ ആളിപ്പടരുകയാണ്.
English Summary : fire broke out in Jayalakshmi Silks clothing business in Kozhikode