Wednesday, May 22, 2024
-Advertisements-
KERALA NEWSപ്ലസ് ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്‌കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്‌കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്‌കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണൻ (53) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ചോമ്പാല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് വാട്സപ്പിലൂടെ നിരന്തരം ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. വിദ്യാർത്ഥിനി വിവരം സുഹൃത്തുക്കളെ അറിയിക്കുകയും തുടർന്ന് അധ്യാപികയുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ഇതിനിടയിൽ സംഭവം സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ അറിഞ്ഞതോടെ വിദ്യാർത്ഥികൾ സംഘടിച്ച് പ്രതിഷേധം നടത്തി സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തി പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : School principal arrested for sending obscene message to plus two student vadakara

-Advertisements-