Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsബെംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന ലഹരിമരുന്ന് ആമിനയും ഭർത്താവുമാണ് വില്പന നടത്തിയിരുന്നത് ; ലഹരിമരുന്നുമായി ദമ്പതികൾ അടക്കം...

ബെംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന ലഹരിമരുന്ന് ആമിനയും ഭർത്താവുമാണ് വില്പന നടത്തിയിരുന്നത് ; ലഹരിമരുന്നുമായി ദമ്പതികൾ അടക്കം നാല് പേർ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : ഉദുമയിൽ ലഹരിമരുന്ന് വില്പന നടത്തുന്നതിനിടെ ദമ്പതികൾ ഉൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കർ, ഭാര്യ ആമിന, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെ ബേക്കൽ പൊലീസാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും 150 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കാസർഗോഡ് എത്തിയാണ് ഇവർ ലഹരിമരുന്ന് വില്പന നടത്തിയത്. ബെംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.

അറസ്റ്റിലായ അബൂബക്കറും ഭാര്യ ആമിനയുമാണ് ആവശ്യക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നത്. കേസിലെ മറ്റ് പ്രതികളാണ് ഇവർക്ക് ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് നല്കിയിരുന്നതെന്നാണ് വിവരം.

English Summary : Four people including a couple were arrested with drugs

-Advertisements-