Wednesday, May 22, 2024
-Advertisements-
KERALA NEWSവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത് ; കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന്...

വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത് ; കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചു

chanakya news
-Advertisements-

കോഴിക്കോട് : താമരശ്ശേരിയിൽ ലഹരിമരുന്ന് നൽകി ബിരുദ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചു. താമരശ്ശേരിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ചൊവ്വാഴ്ച്ച പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ചുരത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്. പെൺകുട്ടി തിരിച്ച് ഹോസ്റ്റലിൽ എത്താതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.

ലഹരിമരുന്ന് നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം താമരശ്ശേരി ചുരത്തിൽ ഇറക്കിവിടുകയായിരുന്നെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

English Summary : girl raped after giving drug in kozhikode

-Advertisements-