Sunday, May 5, 2024
-Advertisements-
NATIONAL NEWSവിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവും വീട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ടു

വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവും വീട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ടു

chanakya news
-Advertisements-

ഉത്തർപ്രദേശ് : വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവും വീട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ടു. ഹരഖ്പൂർ സ്വദേശി അമർജിത്ത് വർമ്മയെയാണ് വധുവും വീട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം നടന്നത്.

വിവാഹ ചടങ്ങിനായി വധുവിന്റെ വീട്ടിലെത്തിയ വരന്റെ സുഹൃത്തുക്കൾ അപമര്യദയായി പെരുമാറിയതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം. തുടർന്ന് വധുവരന്മാർ പരസ്പരം മാലയിടുന്ന ചടങ്ങിന് തൊട്ട് മുമ്പായി സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ വധുവിന്റെ കുടുംബം സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരൻ സമ്മതിച്ചില്ല. തുടർന്ന് വധുവും വീട്ടുകാരും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വരൻ വഴങ്ങിയില്ല. ഇതോടെ പ്രകോപിതരായ വധുവിന്റെ വീട്ടുകാർ വരനെ മരത്തിൽ കെട്ടിയിടുകയായിരുന്നു.

English Summary : groom tied to tree by brides family over dowry demand in up

-Advertisements-