Sunday, April 28, 2024
-Advertisements-
KERALA NEWSKannur Newsഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ലഹരിമരുന്ന് വിൽപ്പന, യുവതിയുൾപ്പടെയുള്ള നാലംഗ സംഘം അറസ്റ്റിൽ

ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ലഹരിമരുന്ന് വിൽപ്പന, യുവതിയുൾപ്പടെയുള്ള നാലംഗ സംഘം അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ (27), സഹോദരൻ റിസ്‌വാൻ (22), സുഹൃത്ത് ദിൽഷിദ് (33), അപർണ (23) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

അറസ്റ്റിലായ യാസിറിന്റെ ഉടമസ്ഥതയിലുള്ള മലബാർ ഹോട്ടലിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 112 ഗ്രാം എംഡിഎംഎയും 111 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽക്കാൻ സംഘം പ്രത്യേകം മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നു ഇതും പോലീസ് പിടിച്ചെടുത്തു.

കല്യാണ വീടുകളിൽ പാട്ട് പാടുകയും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്ന അപർണയെ ഒരു കല്ല്യാണ ചടങ്ങിനിടെയാണ് യാസിർ പരിചയപ്പെടുന്നത്. കല്ല്യാണ വീട്ടിൽ ഫുഡ് പാർസൽ എത്തിയതായിരുന്നു യാസിർ. അപർണ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് മനസിലാക്കിയ യാസിർ സൗഹൃദം സ്ഥാപിക്കുകയും തന്ത്രപൂർവം ലഹരിമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുകയുമായിരുന്നു.

English Summary : kannur drug case aparna and friends arrested

-Advertisements-