Tuesday, May 21, 2024
-Advertisements-
KERALA NEWSKasaragod Newsസ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൻവിത് ; ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിലിടിച്ച്...

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൻവിത് ; ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിലിടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാ,രുണാന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ തല പോസ്റ്റിൽ ഇടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് മന്നിപ്പാടി സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയുമായ എസ് മൻവിത് (15) ആണ് മരിച്ചത്. കാസർഗോഡ് കറന്തക്കാട് ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൻവിത്. കാസർഗോഡ് നിന്നും മധുറീലേക്ക് പോകുകയായിരുന്ന ബസിലാണ് അപകടം സംഭവിച്ചത്. ബസിൽ നിന്നും തല പുറത്തേക്കിട്ടപ്പോൾ റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : kasaragod student died after head hit on electric post in moving bus

-Advertisements-