Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsഉച്ചകഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്തിയില്ല, അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ കണ്ടത് മരിച്ച നിലയിൽ ; കാസർഗോഡ് എസ് ഐ...

ഉച്ചകഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്തിയില്ല, അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ കണ്ടത് മരിച്ച നിലയിൽ ; കാസർഗോഡ് എസ് ഐ യെ പോലീസ് ക്വട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കാസർഗോഡ് : പോലീസ് ക്വട്ടേഴ്‌സിൽ എസ്‌ഐ യെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ട്രാഫിക്ക് എൻഫോഴ്‌സ്‌മെന്റ് സ്റ്റേഷനിലെ എസ്‌ഐ കൊല്ലം സ്വദേശി ബൈജു (54) നെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞിട്ടും ഡ്യുട്ടിക്ക് എത്താതിനെ തുടർന്ന് സഹപ്രവർത്തകർ ക്വട്ടേഴ്‌സിൽ എത്തി നോക്കിയപ്പോഴാണ് ബൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കാസർഗോഡായിരുന്നു ബൈജു താമസിച്ചിരുന്നത്. ഒരു വർഷം മുൻപ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് ഭാര്യ നാട്ടിലേക്ക് പോയി. ഭാര്യയ്‌ക്കൊപ്പം മകളും നാട്ടിൽ പോയതോടെ ബൈജു പോലീസ് ക്വട്ടേഴ്‌സിലേക്ക് താമസം മാറ്റുകയായിരുന്നു. ബൈജുവിന് ശാരീരിക അസ്വസ്ഥകൾ ഉണ്ടെന്നാണ് വിവരം ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Kasargod SI found dead in police quarters

-Advertisements-