Monday, May 13, 2024
-Advertisements-
KERALA NEWSഎസ്എഫ്ഐക്കെതിരെ ഗവർണറുടെ പ്രതിഷേധം വിജയം ; പതിനേഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

എസ്എഫ്ഐക്കെതിരെ ഗവർണറുടെ പ്രതിഷേധം വിജയം ; പതിനേഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

കൊല്ലം : ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ മടങ്ങി. കൊല്ലം നിലമേലിൽ എത്തിയ ഗവർണർക്ക് എതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഗവർണർ വാഹനത്തിൽ നിന്നും ഇറങ്ങി സമീപത്തെ ചായക്കടയിൽ ഇരിക്കുകയായിരുന്നു.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാതെ താൻ ഇവിടെ നിന്നും പോകില്ലെന്ന് പറഞ്ഞ് ഗവർണർ പ്രതിഷേധിച്ചതോടെ പോലീസ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. കേസ് എടുത്തതിന്റെ എഫ്‌ഐആർ പരിശോധിച്ചതിന് ശേഷം മാത്രമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

തിരിച്ചറിയാത്ത അഞ്ച് പേർ ഉൾപ്പടെ പതിനേഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.

English Summary : arif muhammad khan protest against sfi protesters

-Advertisements-