Sunday, May 5, 2024
-Advertisements-
KERALA NEWSപതിനേഴുകാരിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ട ബ,ലാത്സംഗത്തിന് ഇരയാക്കിയ നാല് യുവാക്കളും കുറ്റക്കാരാണെന്ന് കോടതി

പതിനേഴുകാരിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ട ബ,ലാത്സംഗത്തിന് ഇരയാക്കിയ നാല് യുവാക്കളും കുറ്റക്കാരാണെന്ന് കോടതി

chanakya news
-Advertisements-

കോഴിക്കോട് : വിനോദയാത്രയ്ക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പതിനേഴുകാരിയെ മയക്ക് മരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് കേസിലെ പ്രതികളായ നാല് യുവാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഉച്ചയോടെ വിധി പ്രസ്താവന നടത്തും.

2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് പ്രതികളായ നാലും പേരും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി പെൺകുട്ടിയെ മയക്കി കിടത്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ ബന്ധുവിന്റെ വീടിന് സമീപത്ത് ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് കുറ്റിയാടി സ്വദേശികളായ ഷിബു,രാഹുൽ,സായൂജ്,അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : kozhikode gang rape

-Advertisements-