Friday, May 3, 2024
-Advertisements-
KERALA NEWSയുഡിഎഫ് 17, എൽഡിഎഫ് 10, ബിജെപി 4 ; തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം ബിജെപിക്ക്...

യുഡിഎഫ് 17, എൽഡിഎഫ് 10, ബിജെപി 4 ; തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം ബിജെപിക്ക് തിരിച്ചടി

chanakya news
-Advertisements-

തിരുവനന്തപുരം : സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 17 സീറ്റും, എൽഡിഎഫ് 10 സീറ്റും എൻഡിഎ 4 സീറ്റും നേടി വിജയിച്ചു. എസ്ഡിപിഐയും, ആം ആദ്മി പാർട്ടിയും ഓരോ സീറ്റുകൾ വീതം നേടി.

പതിനാല് ജില്ലകളിലായി 24 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, ഒരു ജില്ലാ പഞ്ചായത്തിലേക്കും, അഞ്ച് ബ്ലോക്ക് പഞ്ചായത്തിലേക്കും, മൂന്ന് മുനിസിപ്പാലിറ്റിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ എട്ടും,എസ്ഡിപിഐയുടെ രണ്ടും,യുഡിഎഫിന്റെ പതിനൊന്നും, എൽഡിഎഫിന്റെ പത്തും സിറ്റിംഗ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സിറ്റിംഗ് സീറ്റായിരുന്നു.

English Summary : local body by election results kerala

-Advertisements-