Friday, May 17, 2024
-Advertisements-
KERALA NEWSമുഴുവൻ ലോട്ടറിയും വിറ്റ സന്തോഷത്തിൽ ദേവയാനി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത് ; നാലായിരം രൂപയുടെ ലോട്ടറി...

മുഴുവൻ ലോട്ടറിയും വിറ്റ സന്തോഷത്തിൽ ദേവയാനി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത് ; നാലായിരം രൂപയുടെ ലോട്ടറി വാങ്ങിയ യുവാവ് നൽകിയത് കടലാസ് നോട്ട്

chanakya news
-Advertisements-

കോട്ടയം : തൊണ്ണൂറ്റി മൂന്ന് വയസ് പ്രായമുള്ള ലോട്ടറി വിൽപ്പനക്കാരിയുടെ കൈയ്യിൽ നിന്ന് നാലായിരം രൂപയുടെ ലോട്ടറി വാങ്ങി കടലാസ് നോട്ട് നൽകി പറ്റിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശിനി ദേവയാനിയാണ് തട്ടിപ്പിന് ഇരയായത്. മാർച്ച് നാലാം തീയതിയാണ് സംഭവം നടന്നത്.

വർഷങ്ങളായി ലോട്ടറി വിൽപ്പന നടത്തിയാണ് ദേവയാനി ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഈ മാസം നാലാം തീയതി കാറിലെത്തിയ യുവാവ് ദേവയാനിയുടെ കൈയ്യിൽ നിന്ന് മുഴുവൻ ലോട്ടറിയും വാങ്ങുകയായിരുന്നു. നാലായിരം രൂപയുടെ ലോട്ടറി വാങ്ങിയ യുവാവ് രണ്ടായിരത്തിന്റെ രണ്ട് കടലാസ് നോട്ടുകളാണ് ദേവയാനിക്ക് നൽകിയത്.

മുഴുവൻ ലോട്ടറിയും വിറ്റ സന്തോഷത്തിൽ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾ കളിക്കാനുപയോഗിക്കുന്ന കടലാസ് നോട്ടുകളാണ് ലഭിച്ചതെന്ന് മനസിലായത്. തന്റെ കൊച്ചു മകന്റെ പ്രായമുള്ള കുട്ടിയാണ് തന്നെ പറ്റിച്ചതെന്ന് ദേവയാനി പറയുന്നു. ഭർത്താവും മക്കളും മരിച്ച ദേവയാനിയുടെ ഉപജീവനമാണ് യുവാവ് ഇല്ലാതെയാക്കിയത്.

English Summary : lottery ticket holder cheated by giving fake note by young man

-Advertisements-