Monday, May 20, 2024
-Advertisements-
KERALA NEWSകളിക്കുന്നതിനിടെ അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു ; മലപ്പുറത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന്...

കളിക്കുന്നതിനിടെ അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു ; മലപ്പുറത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. നിലമ്പൂർ മൂത്തേടം നെല്ലകുത്ത് സ്വദേശികളായ നൗഫൽ-ആദില ദമ്പതികളുടെ മകൻ മുഹമ്മദ് നിസ്‌വാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വെള്ളം നിറച്ച ബക്കറ്റിൽ വീഴുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞാണ് കുട്ടി ബക്കറ്റിൽ വീണതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : Malappuram baby death

-Advertisements-