Monday, May 20, 2024
-Advertisements-
KERALA NEWSപരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കി ; മലയാളി വിദ്യാർത്ഥി ജീവനൊടുക്കി

പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കി ; മലയാളി വിദ്യാർത്ഥി ജീവനൊടുക്കി

chanakya news
-Advertisements-

കോഴിക്കോട് : ഹാജർ കുറവായതിന്റെ പേരിൽ പരീക്ഷ എഴുതാൻ വിലക്കിയതിനെ തുടർന്ന് മലയാളി വിദ്യാർത്ഥി ജീവനൊടുക്കി. ചെന്നൈ എംഎസ്ആർഎം കോളേജ് വിദ്യാർത്ഥിയും കോഴിക്കോട് നടക്കാവ് സ്വദേശിയുമായ മുഹമ്മദ് ആനിഖ് (19) ആണ് ജീവനൊടുക്കിയത്. കോളേജ് അധികൃതർ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയതാണ് മുഹമ്മദ് ആനിഖിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ചെന്നൈ എംഎസ്ആർഎം കോളേജിലെ റെസ്‌പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയായ മുഹമ്മദ് ആനിഖ് അസുഖത്തെ തുടർന്ന് രണ്ട് മാസത്തോളം അവധിയെടുത്തിരുന്നു. തുടർന്ന് കോളേജ് അധികൃതരുടെ നിർദേശപ്രകാരം പരീക്ഷ എഴുതുന്നതിനായി രണ്ട് ആഴ്ച ക്ലാസ്സിൽ ഹാജരാകുകയും പരീക്ഷ ഫീസ് അടയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ക്രിസ്സ്മസ് അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് ആനിഖിനെ കോളേജ് അധികൃതർ ഫോണിൽ ബന്ധപ്പെടുകയും പരീക്ഷ എഴുതാൻ പറ്റില്ലെന്ന് അറിയിക്കുകയുമായിരുന്നു.

പരീക്ഷ എഴുതാൻ പറ്റില്ലെന്ന് അറിഞ്ഞതിന് ശേഷം മുഹമ്മദ് ആനിഖ് മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.

English Summary : malayali student commit suicide at chennai college

-Advertisements-