സൗദി : ഹായിൽ പ്രവിശ്യയിലെ ഹുലൈഫയിൽ നടന്ന വാഹനാപകടത്തിൽ മലയാളായി യുവാവിന് ദാരുണാന്ത്യം. ആറാദിയയിൽ ബൂഫിയ ജീവനക്കാരനായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ജംഷീർ (30) ആണ് മരിച്ചത്. ഹോം ഡെലിവെറിക്ക് പോകുന്നതിനിടെ സൗദി പൗരൻ ഓടിച്ച വാഹനവുമായി ജംഷീറിന്റെ വാൻ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹോം ഡെലിവറിക്ക് വാനിൽ പോകുന്നതിടെയാണ് അപകടമുണ്ടായത്. മൃതദേഹം ഹായിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു.
English Summary : malayali youth died in car accident in saudi