Thursday, May 9, 2024
-Advertisements-
INTERNATIONAL NEWSGulf Newsകുഞ്ഞിമുഹമ്മദ്,സുനിത ദമ്പതികളുടെ മകനാണ് ; സൗദിയിൽ കട വൃത്തിയാക്കുന്നതിനിടെ വൈദ്യതി ആഘാതമേറ്റ് മലയാളി യുവാവ് മരിച്ചു

കുഞ്ഞിമുഹമ്മദ്,സുനിത ദമ്പതികളുടെ മകനാണ് ; സൗദിയിൽ കട വൃത്തിയാക്കുന്നതിനിടെ വൈദ്യതി ആഘാതമേറ്റ് മലയാളി യുവാവ് മരിച്ചു

chanakya news
-Advertisements-

സൗദി : മക്കയിൽ കട വൃത്തിയാക്കുന്നതിനിടെ വൈദ്യുതി ആഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറ സ്വദേശികളായ കുഞ്ഞിമുഹമ്മദ്-സുനിത ദമ്പതികളുടെ മകനാണ് അനസ് (23) ആണ് മരിച്ചത്. ബ്രോസ്റ്റഡ് കമ്പനിയിലെ ജീവനക്കാരനാണ് അനസ്.

കഴിഞ്ഞ ദിവസം രാവിലെ കട വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പിതാവ് കുഞ്ഞുമുഹമ്മദ് ഖത്തറിലാണ്. സഹോദരങ്ങൾ ഹാരിസ്,ഹർഷ.

English Summary : malayali died of electric shock in saudi

-Advertisements-